രാജ്യത്ത് കൊവിഡ് രോഗബാധ 80 ലക്ഷം കടന്നു

Update: 2020-10-29 04:36 GMT

ന്യൂഡല്‍ഹി: 24 മണിക്കൂറിനുള്ളില്‍ 49,881 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്ത് കൊവിഡ് രോഗബാധ 80,40,203 ആയി ഉയര്‍ന്നു.

കേന്ദ്ര ആരോഗ്യവകുപ്പിന്റെ കണക്കുപ്രകാരം കഴിഞ്ഞ ദിവസം 517 പേര്‍ക്കാണ് ജീവഹാനിയുണ്ടായത്. അതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,20,527 ആയി.

രാജ്യത്ത് നിലവില്‍ 6,03,687 പേരാണ് വിവിധ ആശുപത്രികളിലായി ചികില്‍സയില്‍ കഴിയുന്നുണ്ട്. രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 73,15,989 ആണ്. 24 മണിക്കൂറിനുള്ളില്‍ 56,480 പേര്‍ രോഗമുക്തരായി. ലോകത്ത് രോഗമുക്തരുടെ എണ്ണം ഏറ്റവും കൂടുതലുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.

ഐസിഎംആറിന്റെ കണക്കുപ്രകാരം ഒക്ടോബര്‍ 28 വരെ രാജ്യത്ത് 10,65,63,440 കൊവിഡ് പരിശോധനകളാണ് നടത്തിയത്. ബുധനാഴ്ച മാത്രം 10,75,760 പരിശോധനകളും നടത്തി.

Similar News