ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൊവിഡ് കേസുകള്‍ ഉയരുന്നുതായി റിപോര്‍ട്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 7486 പുതിയ കൊവിഡ് കേസുകളാണ് ഡല്‍ഹിയില്‍ റിപോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനിടെ 131 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യ തലസ്ഥാനത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം അഞ്ച് ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 131 പേരാണ് ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ തലസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 7943 ആയി.
62.000 സാംമ്പിള്‍ പരിശോധന ചെയ്തില്‍ നിന്നാണ് 7486 പുതിയ കേസുകള്‍ റിപോര്‍ട്ട് ചെയ്തത്. ദിപാവലി ആഘോഷവും, നഗരത്തില്‍ വായു മലിനീകരണം ഉയര്‍ന്നതും പോസിറ്റിവിറ്റി റേറ്റ് വര്‍ധിക്കാന്‍ കാരണമായതായി ആരോഗ്യ വകുപ്പ് പറയുന്നു. കൊവിഡിന്റെ മൂന്നാം ഘട്ടത്തില്‍ ഏറ്റവും മോശം അവസ്ഥയാണ് ഡല്‍ഹിയില്‍ നിലവില്‍. കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ചില മാര്‍ക്കറ്റുകള്‍ അടച്ചിടാനും, ചിലപ്രദേശങ്ങള്‍ പൂര്‍ണമായും ലോക്ഡൗണ്‍ ചെയ്യാനും ഡല്‍ഹി സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. കൊവിഡ് കേസുകള്‍ വര്‍ധിച്ചതിനോടൊപ്പം ദീപാവലി ആഘോഷദിനം കഴിഞ്ഞതോടെ നഗരത്തില്‍ വായൂ മലിനീകരണ നിരക്ക് വലിയ നിരക്കില്‍ വര്‍ധിച്ചതും സര്‍ക്കാരിനെ ആശങ്കയിലാഴ്ത്തുന്നുണ്ട്. മാസ്‌ക് ധരിക്കാനും പരമാവധി സാമൂഹിക അകലം പാലിക്കാനും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഡല്‍ഹിയിലെ ജനങ്ങളോട് പറഞ്ഞു.