കൊവിഡ് വ്യാപനം; തിരുവനന്തപുരത്ത് നിയന്ത്രണം കര്‍ശനമാക്കാന്‍ തീരുമാനം

Update: 2022-01-18 11:22 GMT

തിരുവനന്തപുരം; കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തിരുവനന്തപുരത്ത് നിയന്ത്രണം കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പൊലിസിനും റവന്യൂ ഉദ്യോഗസ്ഥര്‍ക്കും ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മന്ത്രിമാര്‍ പങ്കെടുത്ത യോഗത്തിന്റേതാണ് തീരുമാനം.

ഇന്ന് തിരുവനന്തപുരം ജില്ലയില്‍ ടി.പി.ആര്‍ 48 ശതമാനമായിട്ടുണ്ട്.

ജില്ലയില്‍ രണ്ടില്‍ ഒരാള്‍ക്ക് രോഗമുണ്ടെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു. 

Tags: