രാജ്യത്തെ കൊവിഡ് മരണം 2 ലക്ഷം കടന്നു

Update: 2021-04-28 08:59 GMT

ന്യൂഡല്‍ഹി: ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രാജ്യത്തെ കൊവിഡ് മരണങ്ങളുടെ എണ്ണം ബുധനാഴ്ചയോടെ 2,00,000 കടന്നു.

രാജ്യത്തെ കൊവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം ആരംഭിച്ചതോടെ പ്രതിദിന രോഗബാധിതരുടെ എണ്ണം 3,00,000 ആയിട്ടുണ്ട്. രോഗബാധിതരുടെ എണ്ണത്തിലുളള വര്‍ധന ആരോഗ്യപ്രതിരോധ രംഗത്ത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,60,960 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ലോകത്തെത്തന്നെ ഏറ്റവും വലിയ കൊവിഡ് ബാധയാണ് ഇത്. ഇന്നു മാത്രം 3,293 പേര്‍ രോഗം ബാധിച്ച് മരിച്ചിട്ടുണ്ട്. 

രാജ്യത്തെ കൊവഡ് ബാധിതരുടെ എണ്ണം യഥാര്‍ത്ഥത്തില്‍ ഇതിലധികമായിരിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.