കൊവിഡ് മരണങ്ങള്‍ കേരളം മെച്ചമായാണ് റിപോര്‍ട്ട് ചെയ്യുന്നത്; മരണങ്ങളുടെ റിപോര്‍ട്ടിങ് എളുമല്ലെന്നും മുഖ്യമന്ത്രി

ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും വാക്‌സിന്‍ എടുക്കുന്നതിനുള്ള അനുമതി ലഭിച്ചിട്ടുണ്ട്. ഇവരുടെ വാക്‌സിനേഷനായി സംസ്ഥാന സര്‍ക്കാര്‍ മാര്‍ഗ്ഗ രേഖ തയ്യാറാക്കും.

Update: 2021-07-10 15:09 GMT

തിരുവനന്തപുരം: കൊവിഡ് മരണം റിപോര്‍ട്ടിങ് എളുമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മിക്ക സംസ്ഥാനങ്ങളും റിപോര്‍ട്ടു ചെയ്യുന്നതിനേക്കാള്‍ മെച്ചമായാണ് കേരളം റിപോര്‍ട്ട് ചെയ്യുന്നതെന്ന് ഐസിഎംആറിന്റെ പഠനങ്ങള്‍ തെളിയിക്കുന്നു. ലോക് ഡൗണ്‍ അനന്തമായി നീക്കിക്കൊണ്ട് പോകാനാവില്ല. എന്നാല്‍ ഇളവുകളുടെ ദുരപയോഗം അനുവദിക്കില്ല. അമിത ഭയം വേണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും വാക്‌സിന്‍ എടുക്കുന്നതിനുള്ള അനുമതി ലഭിച്ചിട്ടുണ്ട്. ഇവരുടെ വാക്‌സിനേഷനായി സംസ്ഥാന സര്‍ക്കാര്‍ മാര്‍ഗ്ഗ രേഖ തയ്യാറാക്കും.

മദ്യവില്‍പന ശാലകളിലെ തിരക്ക് വര്‍ധിച്ച സാഹചര്യത്തില്‍ പ്രത്യേക കൗണ്ടറുകള്‍ തുറക്കും. നേരത്തെ പണമടച്ച് മദ്യം വാങ്ങാന്‍ കഴിയുന്ന വിധം ക്രമീകരിക്കും.

സംസ്ഥാനത്ത് വാക്‌സിനേഷന്‍ വേഗത്തിലാക്കും. സംസ്ഥാനത്തെ 12 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിന്‍ നല്‍കി. 18 വയസ്സിന് മുകളില്‍ 43 ശതമാനം പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്.

18 വയസ്സിനു താഴെയുള്ള കുട്ടികളില്‍ കൊവിഡ് രോഗബാധയ്ക്ക് ശേഷം പ്രമേഹത്തിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ സാമൂഹ്യ സുരക്ഷ മിഷന് കീഴിലുള്ള മിഠായി പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യണം. ടൈപ് 1 ഡയബറ്റിസ് ബാധിതരായ കുട്ടികള്‍ക്ക് വേണ്ടി സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന പദ്ധതിയാണത്. ഈ പദ്ധതി വഴി കുട്ടികള്‍ക്ക് സൗജന്യചികിത്സയും മാനസികാരോഗ്യ പിന്തുണയും നല്‍കും. പ്രമേഹ രോഗികളായ കുട്ടികള്‍ക്ക് www.mittayi.org എന്ന് വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം.

കനത്ത് മഴക്ക് സാധ്യതയുള്ളതാനാല്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Tags:    

Similar News