നാടകകൃത്ത് കെ എ ഉമ്മര്‍കുട്ടി കൊവിഡ് ബാധിച്ച് മരിച്ചു

Update: 2020-09-08 03:03 GMT

പൊന്നാനി: എഴുത്തുകാരനും നാടകകൃത്തുമായ കെ എ ഉമ്മര്‍കുട്ടി കൊവിഡ് ബാധിച്ച് മരിച്ചു. 62 വയസ്സായിരുന്നു. മഞ്ചേരി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. നിരവധി നാടകങ്ങള്‍ രചിച്ച ഇദ്ദേഹം വിവിധ കോളേജുകളില്‍ ലൈബ്രേറിയനായിരുന്നു. അഴീക്കല്‍ സ്വദേശിയായ ഉമ്മര്‍കുട്ടി വര്‍ഷങ്ങളായി പള്ളപ്രത്താണ് താമസം. മൂന്ന് ദിവസം മുന്‍പാണ് പനി രൂക്ഷമായതോടെ മഞ്ചേരിയിലേക്ക് കൊണ്ടുപോയത്.