രാജ്യത്തെ കൊവിഡ് പ്രതിദിന നിരക്ക് 3,000ത്തില്‍ താഴെ; 24 മണിക്കൂറിനുള്ളില്‍ 2,568 രോഗികള്‍
ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് പ്രതിദിന രോഗികളുടെ എണ്ണം മുവായിരത്തില്‍ താഴെയായി. 24 മണിക്കൂറിനുള്ളില്‍ 2,568 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. വ്യാഴാഴ്ച 2,927 ആയിരുന്നു. പിന്നീട് അടുത്ത അഞ്ച് ദിവസം 3000ത്തിനു മുകളിലായിരുന്നു.
ഇന്നത്തോടെ രാജ്യത്ത് 4,30,84,913 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ 19,137 സജീവ രോഗികളുണ്ട്. ആകെ രോഗം ബാധിച്ചവരുടെ 0.04 ശതമാനമാണ് ഇത്.
ഇന്നലെ മാത്രം 20 പേര്‍ മരിച്ചു. ആകെ മരണങ്ങള്‍ 5,23,889.
രാജ്യത്തെ രോഗമുക്തി നിരക്ക് 98.74 ശതമാനം. കഴിഞ്ഞ ദിവസം മാത്രം 2,911 പേര്‍ രോഗമുക്തരായി.
24 മണിക്കൂറിനുള്ളില്‍ 4,19,552 പരിശോധനകള്‍ നടത്തി. പ്രതിദിന പോസ്റ്റിവിറ്റി നിരക്ക് 4,25,41,887.