കൊവിഡ്: ഉത്തരാഖണ്ഡില്‍ കര്‍ഫ്യൂ ജൂണ്‍ 29വരെ നീട്ടി

Update: 2021-06-20 11:56 GMT

ഡറാഡൂണ്‍: കൊവിഡ് വ്യാപനം തീക്ഷ്ണമായ സാഹചര്യത്തില്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ കര്‍ഫ്യൂ ജൂണ്‍ 29വരെ നീട്ടി. നേരത്തെ ഇത് ജൂണ്‍ 22 വരെയായിരുന്നു. അതേസമയം ചില ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ടെന്ന് മന്ത്രി സുബോധ് ഉനിയല്‍ പറഞ്ഞു.

ഹോട്ടലുകള്‍ക്ക് 50 ശതമാനം ശേഷിയോടെ അകത്തിരുത്തി ഭക്ഷണം നല്‍കാന്‍ അനുമതിയുണ്ട്. രാവിലെ ആറ് മുതല്‍ രാത്രി 10 വരെ പ്രവര്‍ത്തിക്കാം.

50 ശതമാനം ശേഷിയോടെ ബാറുകള്‍ക്കും പ്രവര്‍ത്തനാനുമതിയുണ്ട്.

നിലവില്‍ സംസ്ഥാനത്ത് 3220 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരച്ചിട്ടുളളത്. ഇതുവരെ 7026 പേര്‍ മരിച്ചു. 328262 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.