രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക് 94.37 ശതമാനം; 76.6 ശതമാനം രോഗികളും 10 സംസ്ഥാനങ്ങളില്‍

Update: 2020-12-06 10:01 GMT

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗബാധയുടെ തീവ്രത കുറഞ്ഞുവരുന്നതായി റിപോര്‍ട്ട്. ഞായറാഴ്ച കേന്ദ്ര ആരോ്യമന്ത്രാലയം പുറത്തുവിട്ട കണക്കുപ്രകാരം രാജ്യത്ത് 4,03,248 പേരാണ് കൊവിഡ് ബാധിച്ച് ചികില്‍സയില്‍ കഴിയുന്നത്. കഴിഞ്ഞ 138 ദിവസങ്ങളില്‍ ഏറ്റവും കുറവാണ് ഇത്.

ജൂലൈ 21, 2020നായിരുന്നു രോഗികളുടെ എണ്ണം ഇത്രത്തോളം താഴ്്ന്നത്.

രാജ്യത്ത് കഴിഞ്ഞ ദിവസം 36,011 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. 41,970 രോഗികള്‍ രോഗമുക്തരുമായി.

24 മണിക്കൂറിനുളളില്‍ രോഗമുക്തി നിരക്ക് 94.37 ശതമാനമാണ്. ഇന്നുവരെ 91,00,792 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗമുക്തരുടെയും സജീവരോഗികളുടെയും എണ്ണത്തിലുള്ള വ്യത്യാസം ഏകദേശം 87 ലക്ഷത്തിനടുത്താണ്. നിലവില്‍ അത് 86,97,544 ആണ്.

കേന്ദ്ര മന്ത്രാലയത്തിന്റെ കണക്കുപ്രകാരം 76.6 ശതമാനം രോഗികളും രാജ്യത്തെ 10 സംസ്ഥാനങ്ങളിലോ കേന്ദ്ര ഭരണപ്രദേശങ്ങളിലോ കേന്ദ്രീകരിച്ചാണുള്ളത്.

Similar News