കൊവിഡ്: കോഴിക്കോട് ജില്ലയില്‍ വിവിധ പ്രദേശങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി

Update: 2020-08-02 16:38 GMT

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ വൈറസ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ ജില്ലാ കലക്ടര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.

കോഴിക്കോട് കോര്‍പറേഷന്‍ 70-ഈസ്റ്റ്ഹില്‍, 46-ചെറുവണ്ണൂര്‍ വെസ്റ്റ്, ഉണ്ണിക്കുളം ഗ്രാമപഞ്ചായത്ത് 16-നേരോത്ത്, പേരാമ്പ്ര ഗ്രാമപഞ്ചായത്ത് 10-മരുതേരി, പേരാമ്പ്ര ഗ്രാമപഞ്ചായത്ത് 3-കല്ലോട് നോര്‍ത്ത്, കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത് 10-തട്ടംവെളളിപൊയില്‍, ഫറോക്ക് മുനിസിപ്പാലിറ്റി 30-പുറ്റെക്കാട്, നിരപ്പറ്റി ഗ്രാമപഞ്ചായത്ത് 14- ചെവിട്ടുപാറ, പനങ്ങാട് ഗ്രാമപഞ്ചായത്തിലെ 14- ചെവിട്ടുപാറ, 16-കരയതൊടി, കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ 2-പുല്ലാളൂര്‍, കുറ്റിയാടി ഗ്രാമപഞ്ചായത്തിലെ 3-കൂരാറ, കുന്നമംഗലം ഗ്രാമപഞ്ചായത്തിലെ 8-കുന്നമംഗലം ഈസ്റ്റ് തുടങ്ങിയ പ്രദേശങ്ങളിലാണ് നിയന്ത്രണം പ്രഖ്യാപിച്ചിരിക്കുന്നത്.

ദുരന്തനിവാരണം, കൊവിഡ് പ്രതിരോധം തുടങ്ങി എക്‌സൈസ്, പോലിസ്, ട്രഷറി, കെഎസ്ഇബി തുടങ്ങിയ സ്ഥാനപനങ്ങള്‍ക്ക് തുറന്നുപ്രവര്‍ത്തിക്കാം.

നാഷണല്‍ ഹൈവേ, സ്റ്റേറ്റ് ഹൈവേ എന്നിവ അടയ്ക്കില്ല, പക്ഷേ, ഒരിടത്തും നിര്‍ത്താന്‍ പാടില്ല.  

Similar News