മേഘാലയ മുഖ്യമന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു

Update: 2020-12-11 15:20 GMT

ഷില്ലോങ്: മേഘാലയ മുഖ്യന്ത്രി കൊന്‍ട്രാഡ് സാങ്മയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രിതന്നെയാണ് കൊവിഡ് ബാധിച്ച വിവരം പുറത്തുവിട്ടത്. കഴിഞ്ഞ അഞ്ച് ദിവസമായി താനുമായി അടുത്തിടപഴകിയവരോട് നിരീക്ഷണത്തില്‍ പ്രവേശിക്കാന്‍ മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

ഡിസംബര്‍ 11ന് മേഘാലയയില്‍ 46 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. അതോടെ ആകെ സജീവ കേസുകള്‍ 580 ആയി. 24 മണിക്കൂറിനുള്ളില്‍ ഒരാളാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണം 123 ആയി. ഇന്ന് മാത്രം 28 പേര്‍ മരിച്ചു. നിലവില്‍ സംസ്ഥാനത്ത് 11883 പേര്‍ രോഗമുക്തരായി.

തെക്ക് കിഴക്കന്‍ സംസ്ഥാനങ്ങളായ അരുണാചല്‍പ്രദേശ്, അസം, മണിപ്പൂര്‍, മിസോറം, മേഘാലയ, നാഗാലാന്‍ഡ്, ത്രിപുര, സിക്കിം തുടങ്ങിയ സംസ്ഥാനങ്ങളോട് കൊവിഡ് ജാഗ്രത ശക്തമാക്കാന്‍ സപ്തംബര്‍ 11ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു.