തൂങ്ങിമരിച്ച രോഗമുക്തന് കൊവിഡ് സ്ഥിരീകരിച്ചു; ഇന്‍ക്വസ്റ്റ് നടത്തിയ പോലിസുകാര്‍ ക്വാറന്റീനില്‍
തിരൂരങ്ങാടി: കൊവിഡ് ചികില്‍സ കഴിഞ്ഞ് വീട്ടില്‍ ക്വാറന്റീനില്‍ കഴിയുന്നതിനിയില്‍ തൂങ്ങി മരിച്ചയാള്‍ക്ക് മരണശേഷം നടത്തിയ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചു. മൂന്നിയൂര്‍ പാറക്കടവ് ശാന്തിനഗര്‍ സ്വദേശി ആരിക്കാതൊടി ഖലിമുദ്ദീനാണ് മരിച്ചശേഷം കൊവിഡ് സ്ഥിരീകരിച്ചത്. ഇന്‍ക്വസ്റ്റ് നടത്തിയ പോലിസുകാരോട് ക്വാറന്റീനില്‍ പോകാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു.
മാനസികരോഗത്തിന് ചികില്‍സയിലിരുന്ന ഖലീമുദ്ദീനെ മെഡിക്കല്‍ കോളജില്‍പ്രവേശിപ്പിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് കണ്ടെത്തിയത്. പിന്നീട് അവിടെത്തന്നെ മാനസികരോഗത്തിനും കൊവിഡിനും ചികില്‍സ നല്‍കി. രോഗം ഭേദമായതിനെ തുടര്‍ന്ന് ശനിയാഴ്ച വീട്ടില്‍ തിരിച്ചെത്തി. വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയുന്നതിനിടയിലാണ് തൂങ്ങിമരിച്ചത്.
തിരൂരങ്ങാടി എസ്‌ഐ നൗഷാദ് ഇബ്രാഹിം, സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലിസ് ആഫിസര്‍, രണ്ട് ആംബുലന്‍സ് ഡ്രൈവര്‍മാര്‍ തുടങ്ങിയവരാണ് ക്വാറന്റീനില്‍പോയത്.