കൊവിഡ് സ്ഥിരീകരിച്ച ഹരിയാന ആഭ്യന്തര മന്ത്രിയെ റോഹ്തക്ക് മെഡിക്കല്‍ കോളജിലേക്ക് മാറ്റി
റോഹ്തക്ക്: കൊവിഡിന് ചികില്‍സ തേടുന്ന ഹരിയാന ആഭ്യന്തര മന്ത്രി അനില്‍ വിജിയെ അംബാല സിവില്‍ ആശുപത്രിയില്‍ നിന്ന് റോഹ്തക്ക് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലേക്ക് മാറ്റി. ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. അദ്ദേഹത്തിന് റെമെഡിസിവറിന്റെ ആദ്യ കോഴ്സ് നല്‍കിത്തുടങ്ങിയിട്ടുണ്ട്. അതേസമയം പ്ലാസ്മാ ചികില്‍സ വേണ്ടിവരുമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.
നേരത്തെ കൊവിഡിന്റെ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ നവംബര്‍ 20ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊവാക്സിന് പരീക്ഷണത്തിന് സന്നദ്ധപ്രവര്ത്തകന് എന്ന നിലയില്‍ തയ്യാറായതിനെ തുടര്‍ന്ന് നടത്തിയ കൊവിഡ് വാക്സിന് കുത്തിവപ്പിലാണ് മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചത്.