ഡോ. യൂസുഫുല്‍ ഖറദാവിക്ക് കൊവിഡ്

Update: 2021-04-17 14:41 GMT
ഖത്തര്‍: ലോകപ്രശസ്ത ഇസ്‌ലാമിക പണ്ഡിതനും ആഗോള മുസ്‌ലിം പണ്ഡിതസഭാ സ്ഥാപക ചെയര്‍മാനുമായ ഡോ. ശൈഖ് യൂസുഫുല്‍ ഖറദാവിക്ക് കൊവിഡ് സ്ഥിരീകരിച്ചു. 95 വയസുള്ള അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് മെഡിക്കല്‍ വൃത്തങ്ങള്‍ അറിയിച്ചു.


വര്‍ഷങ്ങളായി ഖത്തറിലാണ് യൂസുഫുല്‍ ഖറദാവി താമസിക്കുന്നത്. നേരത്തേ ഖത്തര്‍ ഗ്രാന്‍ഡ് മോസ്‌കില്‍ ഖുതുബ നിര്‍വഹിക്കാറുണ്ടായിരുന്നു. തനിക്കായി പ്രാര്‍ഥിക്കണമെന്ന് എല്ലാ മുസ്‌ലിം സഹോദരങ്ങളോടും ഡോ. യൂസുഫുല്‍ ഖറദാവി അഭ്യര്‍ഥിച്ചു.




Tags: