കണ്ണൂരില്‍ പനി ബാധിച്ച് മരിച്ചയാള്‍ക്കു കൊവിഡ് സ്ഥിരീകരിച്ചു

Update: 2020-08-14 11:11 GMT

കണ്ണൂര്‍: കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ജില്ലയില്‍ വര്‍ധിക്കുന്നു. കഴിഞ്ഞ ദിവസം പനി ബാധിച്ച് മരണപ്പെട്ട മയ്യില്‍ നെല്ലിക്കപ്പാലം തങ്ങള്‍ മുക്കില്‍ കൊട്ടന്റെ വളപ്പില്‍ പി വി യുസുഫി(56)നാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഒരാഴ്ചയായി പനി ബാധിതനായ ഇദ്ദേഹം ഇന്നലെ രാവിലെയാണ് മരണപ്പെട്ടത്. തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജില്‍ നടത്തിയ സ്രവ പരിശോധനയിലാണ് കൊവിഡ്

    പോസിറ്റീവാണെന്ന റിപോര്‍ട്ട് ലഭിച്ചത്. തുടര്‍ന്ന് നടത്തിയ രണ്ടാമത് പരിശോധനയിലും ഫലം പോസിറ്റീവായിരുന്നു. മൃതദേഹം കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഖബറടക്കാന്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. പള്ളിപറമ്പ് മൂരിയത്ത് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. കയരളം കരക്കണ്ടത്തെ എം കെ ഖദീജയാണ് ഭാര്യ. മക്കള്‍: ജുനൈമ, ജസ്‌രിയ, നജ് വ. സഹോദരങ്ങള്‍: മുസ്തഫ, സുഹ്‌റ, റാബിയ, റുഖിയ, റംല്ലത്ത്, മൈമൂനത്ത്, സാബിറ.


Tags: