24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 8,822 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

Update: 2022-06-15 06:31 GMT

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 8,822 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ്.

ചൊവ്വാഴ്ച 6,594 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരുന്നത്. അതിനു തൊട്ടുമുമ്പുള്ള ദിവസത്തേക്കാള്‍ 18 ശതമാനം കുറവായിരുന്നു രോഗബാധ.

ഇന്നത്തോടെ രാജ്യത്തെ സജീവ രോഗികളുടെ എണ്ണം 53,637 ആയി. ആകെ രോഗബാധിതരുടെ 0.12 ശതമാനമാണ് സജീവരോഗികളുടെ എണ്ണം.

24 മണിക്കൂറിനുള്ളില്‍ 5718 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തര്‍ 4,26,67,088. രോഗമുക്തി നിരക്ക് 98.66 ശതമാനം.