24 മണിക്കൂറിനുള്ളില്‍ മഹാരാഷ്ട്രയില്‍ 66,191 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; മരണം 832
മുംബൈ: മഹാരാഷ്ട്രയില്‍ 66,191 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൊവിഡ് സ്ഥിരീകരിച്ചു. ഇതേ സമയത്തിനുള്ളില്‍ 832 പേര്‍ മരിച്ചു. സംസ്ഥാനത്ത് ഇപ്പോള്‍ 6,98,354 സജീവ രോഗികളാണ് ഉള്ളത്.
ഇന്നലെ 61,450 പേര്‍ രോഗമുക്തരായി. ഇതുവരെ ആകെ 35,30,060 പേര്‍ രോഗമുക്തരായിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ 64,760 പേര്‍ക്ക് കൊവിഡിനിരയായി ജീവന്‍ നഷ്ടപ്പെട്ടു.
കഴിഞ്ഞ ദിവസം കേരളത്തില്‍ 28,469 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 8,122 പേര്‍ രോഗമുക്തരായി. 24 മണിക്കൂറിനുള്ളില്‍ 30 പേര്‍ മരിച്ചു. ആകെ മരണം 5,110 ആണ്. സജീവ രോഗികള്‍ 2,18,893 പേര്‍.
ഡല്‍ഹിയില്‍ 22,933 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 350 പേര്‍ മരിച്ചു. സജീവ രോഗികള്‍ 94,592 പേര്‍. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 10,27,715 ആയി. മരണം 14,248.
രാജ്യത്തെ പോസിറ്റിവിറ്റി നിരക്ക് ഇപ്പോള്‍ 30.21 ശതമാനമാണ്. നേരത്തെ ഇത് 32.27 ആയിരുന്നു. മരണനിരക്ക് 1.39 ആണ്.