തെലങ്കാനയില്‍ 503 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു, മൂന്ന് മരണം

Update: 2020-12-01 14:16 GMT

ഹൈദരാബാദ്: തെലങ്കാനയില്‍ 24 മണിക്കൂറിനുള്ളില്‍ 502 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. നിലവില്‍ സംസ്ഥാനത്ത് 2,70,318 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. അതില്‍ 9,627 പേര്‍ സജീവ രോഗികളാണ്. 2,59,230 പേര്‍ രോഗമുക്തരായി.

24 മണിക്കൂറിനുള്ളില്‍ കൊവിഡ് ബാധിച്ച് തെലങ്കാനയില്‍ 3 പേര്‍ മരിച്ചു, ആകെ മരണം 1,461 ആയി.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 31,118 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികള്‍ 94,62,810 ആയി.

രാജ്യത്ത് നിലവില്‍ 4,35,603 സജീവ രോഗികളാണ് ഉള്ളത്. 88,89,585 പേര്‍ രോഗമുക്തരായി. 24 മണിക്കൂറിനുള്ളില്‍ 482 പേര്‍ മരിച്ചു. ആകെ മരണം 1,37,621.