ചണ്ഡീഗഢ്: പഞ്ചാബില്‍ 24 മണിക്കൂറിനുള്ളില്‍ 439 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു. ഇതോടെ സംസ്ഥാനത്തെ സജീവ രോഗികളുടെ എണ്ണം 5,387 ആയി.
സര്‍ക്കാര്‍ കണക്കുപ്രകാരം ശനിയാഴ്ച 560 പേരെ രോഗവിമുക്തരായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ നിന്ന് വിട്ടയച്ചിട്ടുണ്ട്. ഇതോടെ ആകെ രോഗവിമുക്തരുടെ എണ്ണം 1,51,679 ആയി.
ഇതുവരെ സംസ്ഥാനത്ത് 1,62,705 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 5,189 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.
ചണ്ഡീഗഢില്‍ 65 പേര്‍ക്ക്് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചു. സജീവ രോഗികളുടെ എണ്ണം അവിടെ മാത്രം 494 ആയി ഉയര്‍ന്നു.
306 പേര്‍ രോഗത്തിനു കീഴ്‌പ്പെട്ടു. 18,244 പേര്‍ രോഗമുക്തരായി.
രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 25,153 പേരാണ് രാജ്യത്ത് കൊവിഡ് ബാധിതരതായത്. കൊവിഡ് രോഗികളുടെ എണ്ണം 1 കോടി കടന്നതായി കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.