ബംഗളൂരു: കര്‍ണാടകയില്‍ ഇന്ന് 3,649 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 71,069 ആയി. 61 പേര്‍ക്കാണ് വൈറസ് ബാധമൂലം ജീവന്‍ നഷ്ടമായത്. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,464 ആയി. നിലവില്‍ 44,140 ആക്ടീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്.
അതേസമയം ബംഗളൂരുവില്‍ അടക്കം കര്‍ണാടകയില്‍ ഒരിടത്തും നാളെ മുതല്‍ ലോക്ക്ഡൗണ്‍ ഉണ്ടാവില്ല. ബുധനാഴ്ച മുതല്‍ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ മാത്രമായിരിക്കും നിയന്ത്രണങ്ങളെന്ന് മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ പറഞ്ഞു.
ഒമ്പത് ദിവസം നീണ്ട ലോക്ക് ഡൗണ്‍ ബംഗളൂരു ജില്ലകളില്‍ നാളെ പുലര്‍ച്ചെ അവസാനിക്കാനിരിക്കെയാണ് പ്രഖ്യാപനം. കൂടുതല്‍ കൊവിഡ് കേസുകള്‍ റിപോര്‍ട്ടു ചെയ്യപ്പെട്ട പ്രദേശങ്ങളിലെ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിയന്ത്രണങ്ങള്‍ തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.