ബീഹാറില്‍ 344 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; വാക്‌സിന്‍ വിതരണ കേന്ദ്രങ്ങളില്‍ വെബ്കാസ്റ്റിങ് സംവിധാനമൊരുക്കും

Update: 2021-01-12 18:44 GMT

പട്‌ന: ബീഹാറില്‍ 24 മണിക്കൂറിനുള്ളില്‍ 344 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 2,57,335 ആയി.

ആരോഗ്യമന്ത്രാലയത്തിന്റെ കണക്കില്‍ പട്‌നയില്‍ മാത്രം 135 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പട്‌നയിലെ ആകെ രോഗബാധിതരുടെ എണ്ണം 50,888 ആയി. ബീഹാറിലെ ആകെ സജീവ രോഗികളുടെ എണ്ണം 4,251 ആയിട്ടുണ്ട്. ജഹാനാബാദിലും മുസാഫര്‍നഗറിലും 13 കേസുകളും ബഗുസരായിയില്‍ 31 കേസുകളും റിപോര്‍ട്ട് ചെയ്തു.

കൊവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ വെബ്കാസ്റ്റ് സംവിധാനമൊരുക്കണമെന്ന് ആരോഗ്യവകുപ്പ് ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ മാസം 16ാം തിയ്യതിയാണ് മുന്‍ഗണനാവിഭാഗങ്ങള്‍ക്കുളള കൊവിഡ് വാക്‌സിന്‍ വിതരണം ആരംഭിക്കുന്നത്.

ആകെ 300 കൊവിഡ് വാക്‌സിന്‍ കേന്ദ്രങ്ങളാണ് ആദ്യ ദിനം പ്രവര്‍ത്തിക്കുക. അന്നത്തെ സ്ഥിതിഗതികള്‍ പരിശോധിച്ചശേഷം 700 കേന്ദ്രങ്ങളിലേക്കുകൂടി വ്യാപിപ്പിക്കും.