ഇടുക്കിയില്‍ ഇന്ന് 216 പേര്‍ക്ക്‌ കൊവിഡ് സ്ഥിരീകരിച്ചു

Update: 2020-12-04 13:03 GMT
ഇടുക്കി: ജില്ലയില്‍ ഇന്ന് 216 പേര്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 27 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. 177 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. രണ്ട് ആരോഗ്യ പ്രവര്‍ത്തകരും അന്യ സംസ്ഥാനത്ത് നിന്നെത്തിയ 11 പേരും ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരില്‍ ഉള്‍പ്പെടും. കൊവിഡ് സംബന്ധമായ വിവരങ്ങള്‍ക്ക് ടോള്‍ ഫ്രീ നമ്പര്‍ : +91 1800 425 5640




Tags:    

Similar News