മുസഫര്‍പൂര്‍: ബീഹാറില്‍ 6,7,8 ക്ലാസ്സുകള്‍കൂടി പുനരാരംഭിക്കുന്നു. തിങ്കളാഴ്ചയാണ് തുടങ്ങിയത്. പത്ത് മാസത്തിനുശേഷമാണ് ക്ലാസ്സുകള്‍ പുനരാരംഭിക്കുന്നത്. 9,10,11,12 ക്ലാസ്സുകള്‍ നേരത്തെ തുടങ്ങിയിരുന്നു. അതേസമയം കൊവിഡ് സാഹചര്യത്തില്‍ പല രക്ഷിതാക്കള്‍ക്കും മക്കളെ സ്‌കൂളില്‍ വിടുന്നതില്‍ താല്‍പ്പര്യമില്ലെന്ന് സ്‌കൂള്‍ അധികൃതരെ ഉദ്ധരിച്ച് എഎന്‍ഐ റിപോര്‍ട്ട് ചെയ്തു.
മുഴുവന്‍ സാമൂഹിക സുരക്ഷാ സംവിധാനങ്ങളും പാലിച്ചായിരിക്കണം സ്‌കൂളുകള്‍ തുറക്കേണ്ടതെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചു.
സിഗ്നല്‍ പ്രശ്‌നങ്ങളുണ്ടെങ്കിലും രോഗബാധ കുറയാത്ത സാഹചര്യത്തില്‍ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ വഴി ക്ലാസ്സുകള്‍ മതിയെന്നാണ് പല രക്ഷിതാക്കളുടെയും നിലപാട്. അതേസമയം മുഴുവന്‍ കുട്ടികളുടെയും സുരക്ഷ ഉറപ്പുവരുത്തുമെന്ന് സ്‌കൂളുകള്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.
ഒരു ബെഞ്ചില്‍ ഒരു കുട്ടിയെ മാത്രമേ ഇരിക്കാനനുവദിക്കൂ. ഓരോ മണിക്കൂര്‍ ഇടവിട്ടും ക്ലാസ് മുറികള്‍ അണുവിമുക്തമാക്കും.
9 മുതല്‍ 12 വരെയുള്ള ക്ലാസ്സുകള്‍ ജനുവരി 4ന് തുടങ്ങി.