രാജ്യത്ത് കൊവിഡ് കേസുകള്‍ 3000 കടന്നു; ഡല്‍ഹിയില്‍ അടിയന്തര യോഗം

2020 ല്‍ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചതിന് ശേഷം രൂക്ഷമായ കൊവിഡ് വ്യാപനത്തിനാണ് ഡല്‍ഹി സാക്ഷ്യം വഹിച്ചത്.

Update: 2023-03-30 05:45 GMT


ഡല്‍ഹി: രാജ്യത്തെ കൊവിഡ് കേസുകള്‍ 3000 കടന്നു. 24 മണിക്കൂറിനിടെ 3016 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാള്‍ 40% വര്‍ധനവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ( India Daily Covid Cases Cross 3000 )

ഡല്‍ഹിയില്‍ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം 300 കടന്നിരിക്കുകയാണ്. കൊവിഡ് വ്യാപന രൂക്ഷമായ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ അടിയന്തര യോഗം വിളിച്ചിരിക്കുകയാണ് ഡല്‍ഹി സര്‍ക്കാര്‍. പ്രതിദിന കേസുകള്‍ ഉയരുന്ന സാഹചര്യത്തിലാണ് തീരുമാനം. കഴിഞ്ഞ 24 മണിക്കൂറിനിടെ മുന്നൂറോളം പേര്‍ക്കാണ് ഡല്‍ഹിയില്‍ കൊവിഡ് സ്ഥിരീകരിച്ചത്.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 31ന് ശേഷം ഇതാദ്യമായാണ് ഇത്രയധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സിറ്റി ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റ് പുറത്തുവിട്ട കണക്ക് പ്രകാരം 13.89 % ആണ് പോസിറ്റിവിറ്റി നിരക്ക്. ഇതിന്റെ പശ്ചാത്തലത്തില്‍ ഇന്ന് ഡല്‍ഹി ആരോഗ്യ മന്ത്രി സൗരഭ് ഭരദ്വാജിന്റെ നേതൃത്വത്തില്‍ വിദഗ്ധ ഡോക്ടര്‍മാരും മറ്റ് ആരോഗ്യ വിദഗ്ധരും പങ്കെടുക്കുന്ന യോഗം നടക്കും.2020 ല്‍ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചതിന് ശേഷം രൂക്ഷമായ കൊവിഡ് വ്യാപനത്തിനാണ് ഡല്‍ഹി സാക്ഷ്യം വഹിച്ചത്. തുടര്‍ന്ന് ഈ ജനുവരി 16 നാണ് പ്രതിദിന രോഗികളുടെ എണ്ണം പൂജ്യത്തിലേക്ക് എത്തിയത്.




Tags:    

Similar News