ഡല്‍ഹി ഹൈക്കോടതി ജഡ്ജിമാര്‍ക്കും ജീവനക്കാര്‍ക്കുമായി പഞ്ചനക്ഷത്ര ഹോട്ടലില്‍ കൊവിഡ് കെയര്‍ സെന്റര്‍ ഒരുക്കി

Update: 2021-04-27 01:55 GMT

ന്യൂഡല്‍ഹി: ഡല്‍ഹി ഹൈക്കോടതിയിലെ ജഡ്ജിമാര്‍ക്കും ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വേണ്ടി പഞ്ചനക്ഷത്ര ഹോട്ടലില്‍ കോവിഡ് -19 കെയര്‍ സെന്റര്‍ ഒരുക്കി. മധ്യഡല്‍ഹിയിലെ അശോക ഹോട്ടലില്‍ നൂറ് മുറികളാണ് ഇതിനായി ബുക്ക് ചെയ്തതെന്ന് ചാണക്യപുരി സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് ഗീത ഗ്രോവര്‍ ഉത്തരവില്‍ പറഞ്ഞു. പ്രൈമസ് ഹോസ്പിറ്റിലിന്റെ കോവിഡ് -19 കെയര്‍ സെന്ററായിട്ടാണ് ഹോട്ടല്‍ പ്രവര്‍ത്തിക്കുക.


അഡ്‌മിറ്റാവുന്നവരില്‍ നിന്നും പണം ആശുപത്രി വഴി ശേഖരിക്കും, ആശുപത്രി ഹോട്ടലിലേക്ക് പണമടയ്ക്കും. ഇതു സംബന്ധിച്ച നിരക്കുകളെ കുറിച്ചും ധാരണയായിട്ടുണ്ട്. പ്രൈമസ് ഹോസ്പിറ്റലില്‍ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റ് പാരാമെഡിക്കല്‍ സ്റ്റാഫുകള്‍ എന്നിവര്‍ക്കും അവരുടെ സ്വന്തം ചെലവില്‍ പാര്‍പ്പിട നിരക്കുകള്‍ തീരുമാനിച്ചതിന് ശേഷം ഹോട്ടലില്‍ താമസിക്കാമെന്നും സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് പറഞ്ഞു.


ഡല്‍ഹിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 380 പേരാണ് കൊവിഡ് ബാധിച്ചു മരിച്ചത്. ഇതേ കാലയളവില്‍ 20,000 ത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.




Tags:    

Similar News