ബ്രസീലില്‍ കൊവിഡ് ബാധിതരുടെ എണ്ണം 6.6 ദശലക്ഷം കടന്നു

Update: 2020-12-07 04:34 GMT

ബ്രസീലിയ: ബ്രസീലില്‍ കൊവിഡ് രോഗികളുടെ എണ്ണം 6.6 ദശലക്ഷം കടന്നതായി രാജ്യത്തെ ആരോഗ്യമന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനുള്ളില്‍ 26,363 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

ഇതുവരെ 6,603,540 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.

24 മണിക്കൂറിനുള്ളില്‍ 313 പേര്‍ കൊവിഡ് ബാധ മൂലം മരിച്ചു. ആകെ മരണം 1,76,941 ആയി.

5.8 ദശലക്ഷം പേര്‍ രോഗമുക്തരായി.