കൊവിഡ്: അമേരിക്കയില്‍ 60 ലക്ഷം രോഗബാധിതര്‍

Update: 2020-08-23 03:32 GMT

വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയില്‍ 60 ലക്ഷത്തില്‍ പരം കേസുകള്‍ കൊവിഡ് സ്ഥിരീകരിച്ച് റിപോര്‍ട്ട് ചെയ്യ്തു. 40,000ലേറെ പേര്‍ക്കാണ് ഇവിടെ 24 മണിക്കൂറിനുള്ളില്‍ രോഗം ബാധിച്ചത്. വൈറസ് ബാധിച്ച് ഇതുവരെ 1,80,174 പേരാണ് രാജ്യത്ത് മരണത്തിനു കീഴടങ്ങിയത്. 3,148,080 പേര്‍ രോഗമുക്തി നേടി .

2,513,174 പേരാണ് രോഗം ബാധിച്ച് ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത് . ജോണ്‍സ് ഹോപ്കിന്‍സ് വേള്‍ഡോ മീറ്റര്‍ എന്നിവയുടെ കണക്കുകള്‍പ്രകാരമാണിത്. കാലിഫോര്‍ണിയ, ടെക്‌സസ്, ഫ്‌ളോറിഡ, ന്യൂയോര്‍ക്ക്, ജോര്‍ജിയ എന്നിവിടങ്ങളിലാണ് കോവിഡ് ബാധിതര്‍ ഏറ്റവും കൂടുതലുള്ളതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഇവിടങ്ങളിലെ കോവിഡ് ബാധിതരുടെ എണ്ണം : കാലിഫോര്‍ണിയ-664,959, ടെക്‌സസ്-600,968, ഫ്‌ളോറിഡ-597,597, ന്യൂയോര്‍ക്ക്-459,797, ജോര്‍ജിയ-252,222. ഈ സംസ്ഥാനങ്ങളില്‍ വൈറസ് ബാധയേത്തുടര്‍ന്ന് മരണത്തിനു കീഴടങ്ങിയവര്‍: കാലിഫോര്‍ണിയ-12,134, ടെക്‌സസ്-11,722, ഫ്‌ളോറിഡ-10,282, ന്യൂയോര്‍ക്ക്-32,950, ജോര്‍ജിയ-5,092.