വയനാട് ജില്ലയില്‍ 61 പേര്‍ക്ക് കൂടി കൊവിഡ്

Update: 2022-03-06 12:04 GMT

കല്‍പറ്റ: വയനാട് ജില്ലയില്‍ 61 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 107 പേര്‍ രോഗമുക്തി നേടി. ഒരു ആരോഗ്യ പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,67,545 ആയി. 1,65,927 പേര്‍ രോഗമുക്തരായി.

നിലവില്‍ 628 പേര്‍ ചികിത്സയിലുണ്ട്. ഇവരില്‍ 584 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 929 കൊവിഡ് മരണം ജില്ലയില്‍ ഇതുവരെ സ്ഥിരീകരിച്ചു.

പുതുതായി നിരീക്ഷണത്തിലായ 83 പേര്‍ ഉള്‍പ്പെടെ ആകെ 628 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ നിന്ന് 101 സാംപിളുകള്‍ ഇന്ന് പരിശോധനയ്ക്ക് അയച്ചു.