ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 41,806 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം അത് 38,792ആയിരുന്നു.
ഇതുവരെ രാജ്യത്ത് 3,09,87 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതില്‍ 3,01,43,850 പേര്‍ രോഗമുക്തരായി. 4,44,989 പേര്‍ മരിച്ചു. കഴിഞ്ഞ ദിവസം മാത്രം 581 പേര്‍ മരിച്ചതായി ആരോഗ്യകുടുംബ ക്ഷേമ മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് വിവിധ സംസ്ഥാനങ്ങൡലായി 4,32,041 പേരാണ് സജീവ രോഗികളായിരുന്നത്. ആകെ രോഗികളുടെ 1.39 ശതമാനമാണ് സജീവ രോഗികള്‍.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം 39,130 പേര്‍ രോഗമുക്തരായി. ദേശീയ രോഗമുക്തി നിരക്ക് 97.28 ശതമാനമായി.
ഐസിഎംആര്‍ കണക്കനുസരിച്ച് ഇതുവരെ 43,80,11,958 സാംപിളുകള്‍ പരിശോധിച്ചു. ഇന്നലെ മാത്രം 19,43,488 സാംപിളുകളാണ് പരിശോധിച്ചത്.