കൊവിഡ്: കുവൈത്തില്‍ 5 മരണം കൂടി

8396 പേരാണ് ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്. 115 പേര്‍ തീവ്രപരിചരണ വിഭാഗത്തിലുമുണ്ട്.

Update: 2020-11-06 12:45 GMT

കുവൈത്ത് സിറ്റി : കുവൈത്തില്‍ കൊറോണ വൈറസ് രോഗത്തെ തുടര്‍ന്നു ഇന്നു 5 പേര്‍ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരണമടഞ്ഞവരുടെ എണ്ണം 804 ആയി.825പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത് . ഇതടക്കം ഇന്ന് വരെ ആകെ കൊറോണ വൈറസ് ബാധയേറ്റവരുടെ എണ്ണം ഒന്നേകാല്‍ ലക്ഷം കവിഞ്ഞു 130463 ആയി. 699പേര്‍ ഇന്ന് രോഗ മുക്തരായി. 8396 പേരാണ് ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്. 115 പേര്‍ തീവ്രപരിചരണ വിഭാഗത്തിലുമുണ്ട്.

Tags:    

Similar News