കൊവിഡ്: മൂന്ന് ദിവസത്തിനുളളില്‍ എല്ലാ സംസ്ഥാനങ്ങളിലേക്കുമായി 4 ലക്ഷം ഡോസ് വാക്‌സിന്‍ നല്‍കും
ന്യൂഡല്‍ഹി: അടുത്ത മൂന്നു ദിവസത്തിനുള്ളില്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലേക്കും കേന്ദ്ര ഭരണപ്രദേശങ്ങളിലേക്കുമായി നാല് ലക്ഷം ഡോസ് കൊവിഡ് വാക്‌സിന്‍ നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി 1,82,21,403 ഡോസ് വാക്‌സിന്‍ കരുതലുണ്ട്. പാഴായിപ്പോകുന്നതിന്റെ കണക്കുകൂടി പരിഗണിച്ചാല്‍ ഇതോടെ വിതരണം ചെയ്ത വാക്‌സിന്‍ 20,80,09,397 ഡോസ് ആയി മാറും.
ഇതുവരെ രാജ്യത്ത് 20,89,02,445 കൊവിഡ് വാക്‌സിന്‍ ഡോസാണ് വിതരണം ചെയ്തത്. കൊവിഡ് വാക്‌സിന്‍ വിതരണത്തിലെ മൂന്നാം ഘട്ടം മെയ് ഒന്നാം തിയ്യതിയാണ് തുടങ്ങിയത്.