രാജ്യത്ത് 38,792 പേര്‍ക്ക് കൊവിഡ്, 624 മരണം

Update: 2021-07-14 04:59 GMT

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 38,729 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 30,946,074 ആയി. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രാജ്യത്ത് 624 പേര്‍ക്ക് ജീവഹാനിയുണ്ടായിട്ടുണ്ട്. കൊവിഡ് വ്യാപനം തുടങ്ങിയ ശേഷം ഇതുവരെ 4,11,408 പേര്‍ മരിക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസം 41,000 പേര്‍ രോഗമുക്തരായി. ഇതുവരെ രോഗമുക്തി നേടിയത് 3,01,04,720 പേര്‍.

വിവിധ സംസ്ഥാനങ്ങളിലായി 4,29,946 പേര്‍ ചികില്‍തേടുന്നുണ്ട്. ആകെ രോഗബാധിതരുടെ 1.48 ശതമാനമാണ് സജീവ രോഗികള്‍.

ബുധനാഴ്ചയിലെ പ്രതിദിന രോഗബാധ ചൊവ്വാഴ്ചയിലെ രോഗബാധയേക്കാള്‍ 1,396 എണ്ണം കുറവാണ്. മരണക്കണക്ക് ശരിപ്പെടുത്തുന്നതിന്റെ ഭാഗമായി മധ്യപ്രദേശില്‍ 895 പേരുടെ മരണം പുതുതായി രേഖപ്പെടുത്തു.

ഇതുവരെ രാജ്യത്ത് 43,59,73,636 പേരിലാണ് കൊവിഡ് പരിശോധന നടത്തിയത്. 19,15,501 എണ്ണം 24 മണിക്കൂറില്‍ നടത്തി.