രാജ്യത്ത് കൊവിഡ് വാക്‌സീന്‍ കുത്തിവയ്പ്പുകള്‍ സ്വീകരിച്ചവരുടെ എണ്ണം ഒരു കോടി കടന്നു

Update: 2021-02-19 09:30 GMT

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വാക്‌സിന്‍ കുത്തിവയ്പ്പുകള്‍ സ്വീകരിച്ചവരുടെ എണ്ണം ഒരു കോടി കടന്നു. 1,01,88,007 പേര്‍ വാക്‌സീന്‍ സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് അനുസരിച്ച്, കൊവിഡിനെതിരെയുള്ള വാക്‌സിന്‍ സ്വീകരിച്ചവരില്‍ ലോകത്ത് മൂന്നാം സ്ഥാനത്താണ് ഇന്ത്യ. ജനുവരി 16 നാണ് രാജ്യത്ത് വാക്‌സിനേഷന്‍ ഡ്രൈവ് ആരംഭിച്ചത്.

അമേരിക്കയും യുകെയും 60 ദിവസത്തിലധികം വാക്‌സിനേഷന്‍ ഇന്ത്യ 32 ദിവസമാണ് പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 13193 കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 97 പേര്‍ മരിച്ചതായും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം വ്യക്തമാക്കുന്നു. 6234635 ആരോഗ്യപ്രവര്‍ത്തകരാണ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചിരിക്കുന്നത്. 4,64,932 പേര്‍ രണ്ടാം ഘട്ടം പൂര്‍ത്തിയാക്കി. ഒപ്പം ആരോഗ്യരംഗത്തെ 3146 മുന്‍നിര പ്രവര്‍ത്തകര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. ജനുവരി 30നാണ് ഇന്ത്യയില്‍ ആദ്യ കൊവിഡ് കേസ് റിപോര്‍ട്ട് ചെയ്തത്.

Similar News