നാല് സംസ്ഥാനങ്ങളില്‍ നടത്തിയ ഡ്രൈറണ്‍ വിജയകരമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

Update: 2020-12-29 18:28 GMT

ന്യൂഡല്‍ഹി: ഗുജറാത്ത്, ആന്ധ്രപ്രദേശ്, പഞ്ചാബ്, അസം എന്നീ സംസ്ഥാനങ്ങളില്‍ കൊവിഡ് വാക്സിനേഷനുള്ള ഡ്രൈറണ്‍ വിജയകരമായി പൂര്‍ത്തിയാക്കിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ആന്ധ്രപ്രദേശിലെ കൃഷ്ണ, ഗുജറാത്തിലെ രാജ്കോട്ട്, ഗാന്ധിനഗര്‍, ലുധിയാന, പഞ്ചാബിലെ ഷഹീദ് ഭഗത് സിങ് നഗര്‍, അസമിലെ സോണിത്പുര്‍, നല്‍ബാരി എന്നീ ജില്ലകളിലാണ് രണ്ട് ദിവസത്തെ ഡ്രൈറണ്‍ നടത്തിയത്.

കൊവിഡ് വാക്സിനേഷന്‍ പ്രക്രിയയുടെ ആദ്യാവനസാന പരിശോധന ലക്ഷ്യമിട്ടായിരുന്നു ഡ്രൈറണ്‍ നടത്തിയത്. കൊവിന്‍ ആപ്ലിക്കേഷനില്‍ സൗകര്യങ്ങള്‍ ഒരുക്കലും ഉപയോക്തക്കളെ കണ്ടെത്തലും, സെക്ഷന്‍ സൈറ്റ് സൃഷ്ടിക്കല്‍, സൈറ്റുകളുടെ മാപ്പിംഗ്, ആരോഗ്യ പരിപാലന ജീവനക്കാരുടെ വിവരങ്ങള്‍ അപ്ലോഡ് ചെയ്യല്‍, ജില്ലകളില്‍ വാക്സീനുകള്‍ സ്വീകരിക്കുന്നതും വക്സീനേഷന്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, വാക്സിനേഷന്‍ ടീമിനെ വിന്യസിക്കല്‍, വാക്സിനേഷന്‍ നടത്തുന്നതിന്റെ മോക്ക് ഡ്രില്‍ എന്നിവയെല്ലാം ഡ്രൈറണ്ണില്‍ ഉള്‍പ്പെട്ടിരുന്നു.







Similar News