കൊവിഡ് 19: ഖത്തറില്‍ 59 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു; മൊത്തം രോഗികള്‍ 693

ദിവസങ്ങള്‍ക്ക് മുമ്പ് ബ്രിട്ടനില്‍ നിന്ന് രാജ്യത്തേക്ക് മടങ്ങിയവരിലാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.

Update: 2020-03-30 18:14 GMT

ദോഹ: രാജ്യത്ത് 59 പേര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചതായി ഖത്തര്‍ ആരോഗ്യമന്ത്രാലയം. ഇതോടെ രാജ്യത്തെ മൊത്തം വൈറസ് ബാധിതരുടെ എണ്ണം 693 ആയി.

ദിവസങ്ങള്‍ക്ക് മുമ്പ് ബ്രിട്ടനില്‍ നിന്ന് രാജ്യത്തേക്ക് മടങ്ങിയവരിലാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ബാക്കിയുള്ളവര്‍ നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നവരാണ്.

മൂന്ന് പേര്‍ കൂടി രോഗവിമുക്തി നേടി. രോഗ ലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് പരിശോധന നടത്തിയവരുടെ എണ്ണം രാജ്യത്ത് 20058 ആയി.

Tags: