കൊവിഡ് 19: ജിംനേഷ്യവും യോഗ കേന്ദ്രങ്ങളും ആഗസ്റ്റ് 5 മുതല്‍; കേന്ദ്രം വിശദമായ മാര്‍ഗനിര്‍ദേശം പുറത്തിറക്കി

Update: 2020-08-03 14:35 GMT

ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ നടപടികള്‍ പിന്‍വലിക്കുന്നതിന്റെ ഭാഗമായി ജിംനേഷ്യവും യോഗാകേന്ദ്രങ്ങളും ആഗസ്റ്റ് 5 മുതല്‍ തുറക്കും. ഇത്തരം സ്ഥാപനങ്ങളില്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചു. കൊവിഡ് കണ്ടെയിന്‍മെന്റ് സോണുകളില്‍ ഇത്തരം സ്ഥാപനങ്ങള്‍ക്ക് തുറക്കുന്നതില്‍ നിരോധനമുണ്ട്.

പുതിയ ഗൈഡ്‌ലൈന്‍ പ്രകാരം 65 വയസ്സിനു മുകളിലുള്ളവര്‍, പത്ത് വയസ്സിനു താഴെയുള്ളവര്‍, ഗര്‍ഭിണികള്‍, മറ്റ് അസുഖങ്ങളുള്ളവര്‍ എന്നിവര്‍ക്ക് പ്രവേശനാനുമതിയില്ല.

യോഗ കഴിയുന്നിടത്തോളം തുറന്ന സ്ഥലങ്ങളിലായിരിക്കണം. യോഗക്കെത്തുന്നവരെ ബാച്ച്ബാച്ചായി തരിക്കണം. ഒരോ ക്ലാസ്സ് അവസാനിക്കുന്നതിനും അടുത്ത ബാച്ച് തുറക്കുന്നതിനും ഇടയില്‍ 15-30 മിനിറ്റ് വ്യത്യാസമുണ്ടാവണം. ഈ സമയത്താണ് ശുചീകരണപ്രക്രിയ നടത്തേണ്ടത്. വരുന്നവര്‍ക്കും തിരിച്ചുപോകുന്നവര്‍ക്കും ഇടയിലുള്ള തിരക്ക് ഒഴിവാക്കാനും ഇതുവഴി സാധിക്കും. ഓക്‌സിജന്‍ നിരക്ക് 95 ശതമാനത്തില്‍ കുറവുള്ളവരെ പ്രവേശിപ്പിക്കരുത്.

വ്യക്തികള്‍ 6 അടിയോളം അകന്നിരിക്കണം. മാസ്‌ക് ധരിക്കണം, കൈകഴുകണം, മാസ്‌ക് ധരിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് മറ്റ് സാധ്യതകള്‍ തേടാം.

കാര്‍ഡ് ഉപയോഗിച്ച് പണമീടാക്കുന്നത് പ്രോത്സാഹിപ്പിക്കണം. ജീവനക്കാരുടെ എണ്ണം പരമാവധി കുറവായിരിക്കണം. സന്ദര്‍ശകരുടെ താപം അളക്കണം. വ്യായാമം ചെയ്യുന്ന ഉപകരണങ്ങള്‍ക്കിടയില്‍ 6 അടി വ്യത്യാസമുണ്ടാവണം. കോണിപ്പടിയിലെ തിരക്ക് ഒഴിവാക്കുന്ന തരത്തില്‍ ബാച്ചുകള്‍ ക്രമീകരിക്കണം.

സ്പാ, സ്റ്റീം  ബാത്ത് സിമ്മിങ് പൂള്‍ എന്നിവ അടഞ്ഞുകിടക്കും. 

Tags:    

Similar News