കൊവിഡ് 19: വാക്‌സിനേഷന്‍ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ മാതൃകയില്‍ ക്രിമീകരിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി
ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിന്‍ വിതരണം തിരഞ്ഞെടുപ്പ് പ്രക്രിയക്ക് സമാനമായ രീതിയില്‍ ആസൂത്രണം ചെയ്യുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍. അതിന്റെ ഭാഗമായി ബൂത്ത് തല പ്രവത്തനങ്ങള്‍ക്ക് 96,000 പേരെ പരിശീലിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
''വാക്‌സിനേഷന്‍ തിരഞ്ഞെടുപ്പ് പ്രക്രിയക്ക് സമാനമായ രീതിയില്‍ ബൂത്ത് തലത്തില്‍ ക്രിമീകരിക്കും. 719 ജില്ലകളിലായി 57,000 പേര്‍ പരിശീലനത്തില്‍ പങ്കെടുത്തു. വാക്‌സിന്‍ നല്‍കുന്നതിനുവേണ്ടി 96,000 പേരെ പരിശീലിപ്പിച്ചിട്ടുണ്ട്.''- ഹര്‍ഷ് വര്‍ധന്‍ ട്വീറ്റ് ചെയ്തു.
ഡല്‍ഹിയിലെ രണ്ട് വാക്‌സിനേഷന്‍ ഡ്രൈ റണ്‍ കേന്ദ്രങ്ങളില്‍ മന്ത്രി ശനിയാഴ്ച സന്ദര്‍ശനം നടത്തിയിരുന്നു.
ഷഹ്കരയിലെ ജിടിബി ആശുപത്രിയിലും ദാര്യഗഞ്ചിലെ അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്ററിലുമാണ് അദ്ദേഹം സന്ദര്‍ശിച്ചത്.
285 കേന്ദ്രങ്ങളിലാണ് കഴിഞ്ഞ ദിവസം ഡ്രൈ റണ്‍ നടന്നത്. വാക്‌സിന്‍ വിതരണത്തിന്റെ തയ്യാറെടുപ്പുകളുടെ ഭാഗമായി നടന്ന മോക്ക് ഡ്രില്‍ ആണ് ഡ്രൈ റണ്‍.
ജൂലൈ മാസത്തിനുള്ളില്‍ 27 കോടി മുന്‍ഗണനാവിഭാഗക്കാരെ വാക്‌സിനേഷന് വിധേയമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കൊവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട കുപ്രചരണങ്ങളില്‍ വീണുപോകരുതെന്ന് മന്ത്രി മുന്നറിയപ്പു നല്‍കി. വാക്‌സിന്‍ പാര്‍ശ്വഫലങ്ങളെ കുറിച്ച് സാമൂഹിക മാധ്യമങ്ങള്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു
