ബ്രിട്ടണില്‍ പുതുതായി 1000 കൊവിഡ് മരണം

Update: 2021-01-07 07:29 GMT

ലണ്ടന്‍: ബ്രിട്ടണില്‍ കഴിഞ്ഞ 24 മണിക്കുറിനിടെ 1,000 പേര്‍ കൊവിഡ് ബാധിച്ചു മരിച്ചു. ഏപ്രിലിനുശേഷം ആദ്യമായാണ് യുകെയില്‍ കോവിഡ് ബാധിച്ച് ആയിരത്തിലധികം പേര്‍ മരിക്കുന്നത്. 24 മണിക്കൂറിനിടെ 1,041 പേരാണ് മരിച്ചത്. 62,322 പേര്‍ക്കാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. പോസിറ്റീവ് ടെസ്റ്റിന്റെ 28 ദിവസത്തിനുള്ളില്‍ മരണമടഞ്ഞവരുടെ എണ്ണം കഴിഞ്ഞ ഏഴു ദിവസത്തേക്കാള്‍ 37% കൂടുതലാണ്. വരും ആഴ്ചകളില്‍ മരണസംഘ്യ ഉയരുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.