കൊവിഡ് 19 : കുവൈത്തില്‍ ഒരു ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ രണ്ടു മരണം; ഇന്ന് രോഗം സ്ഥിരീകരിച്ചത് 295 പേര്‍ക്ക്
കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ് ബാധയെ തുടര്‍ന്ന് ഒരു ഇന്ത്യക്കാരനടക്കം ഇന്ന് രണ്ടു പേര്‍ കൂടി മരിച്ചതായി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. 58 വയസ് പ്രായമായ ഒരു ഇന്ത്യക്കാരനും 74 കാരനായ സ്വദേശിയുമാണു ഇന്ന് മരിച്ചത്. ജാബിര്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു ഇരുവരും. ഇതോടെ കൊവിഡ് ബാധിച്ച് രാജ്യത്ത് മരണമടഞ്ഞവരുടെ എണ്ണം 40 ആയി. ഇവരില്‍ 15 പേര്‍ ഇന്ത്യക്കാരാണ്. 171 രോഗികളാണു ഇന്ന് സുഖംപ്രാപിച്ചത്. ഇതോടെ ആകെ 1947 പേര്‍ കൊവിഡ് ബാധയില്‍നിന്നും രോഗമുക്തി നേടി.
അതേസമയം ഇന്ന് 85 ഇന്ത്യക്കാര്‍ അടക്കം ആകെ 295 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധയേറ്റവരുടെ എണ്ണം 5278 ആയി. ഇവരില്‍ 2297 പേര്‍ ഇന്ത്യാക്കാരാണ്. ഇന്ന് രോഗബാധ സ്ഥിരീകരിക്കപ്പെട്ട 85 ഇന്ത്യക്കാരില്‍ മുഴുവന്‍ പേര്‍ക്കും മുമ്പ് രോഗം സ്ഥിരീകരിക്കപ്പെട്ടവരുമായുള്ള സമ്പര്‍ക്കം വഴിയാണു രോഗബാധയേറ്റത്. ഇന്ന് റിപോര്‍ട്ട് ചെയ്യപ്പെട്ട ആകെ 295 രോഗികളില്‍ 293 പേര്‍ക്ക് രോഗബാധയേറ്റവരുമായുള്ള സമ്പര്‍ക്കം വഴിയും 2 പേര്‍ കഴിഞ്ഞ ദിവസങ്ങളില്‍ ബ്രിട്ടന്‍ , ഫ്രാന്‍സ് എന്നിവിടങ്ങളില്‍ നിന്നും ഒഴിപ്പിച്ചു കൊണ്ടു വന്നവരാണ്. ഇവര്‍ രണ്ടു പേരും സ്വദേശികളാണ്.
ഇന്ന് രോഗബാധ സ്ഥിരീകരിക്കപ്പെട്ട മറ്റു രാജ്യക്കാരുടെ എണ്ണം ഇപ്രകാരമാണ്. സ്വദേശികള്‍- 55 ഈജിപതുകാര്‍- 65 , ബംഗ്ലാദേശികള്‍- 30, 60 പേര്‍ മറ്റു രാജ്യക്കാരുമാണ്. ആകെ 3291 പേരാണ് ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്. ഇവരില്‍ 79 പേര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്നവരാണെന്നും 37 പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യമന്ത്രാലയം അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.