ചത്തീസ്ഗഡ് നിയമസഭാ സമ്മേളനം ആഗസ്റ്റ് 28ന്: കൊവിഡ് പ്രതിരോധത്തിന് പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കുമെന്ന് സര്‍ക്കാര്‍

Update: 2020-08-24 19:25 GMT

റായ്പൂര്‍: ആഗസ്റ്റ് 28ന് ആരംഭിക്കുന്ന ചത്തീസ്ഗഡ് നിയമസഭാ സമ്മേളനത്തിനു മുന്നോടിയായി പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കുമെന്ന് നിയമസഭാ സെക്രട്ടറിയേറ്റ്. കൊവിഡ് പ്രതിരോധനം കുറ്റമറ്റ രീതിയിലാക്കാനാണ് പദ്ധതി.

പ്രവേശന കവാടത്തില്‍ കൈകഴുകാനും സാനിറ്റൈസര്‍ ഉപയോഗിക്കാനുളള സൗകര്യമുണ്ട്. എല്ലാ എംഎല്‍എമാര്‍ക്കും പ്രതിരോധം വര്‍ധിപ്പിക്കാനുള്ള ആയുര്‍വേദ മരുന്നും ലഭ്യമാക്കും. ആവശ്യത്തിന് ഓക്‌സോമീറ്ററുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ഓരോ എംഎല്‍എമാരുടെ ഇരിപ്പിടങ്ങള്‍ക്കിടയിലും   ചില്ല് മറകള്‍ പിടിപ്പിക്കും. ഇതുവഴി പരസ്പര സമ്പര്‍ക്കം കുറക്കാം.

നിയമസഭയിലെത്തുന്നവരുടെ എണ്ണം കുറക്കുന്നതിന്റെ ഭാഗമായി എംഎല്‍എമാരുടെ സെക്രട്ടറിമാരെ നിയമസഭാ കെട്ടിടത്തിനകത്തേക്ക് പ്രവേശിപ്പിക്കുകയില്ല. മന്ത്രിമാരുടെ സെക്രട്ടറിമാര്‍ക്കും പ്രവേശന നിയന്ത്രണമുണ്ടാവും.

മാധ്യമപ്രവര്‍ത്തകര്‍ക്കും ഇതേ രീതിയുള്ള നിയന്ത്രണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. 

Tags: