കൊവിഡ്: ഡല്‍ഹിയില്‍ കൊവിഡ് വ്യാപനം നിയന്ത്രണത്തിലെന്ന് സംസ്ഥാന ആരോഗ്യമന്ത്രി

Update: 2020-09-05 07:57 GMT

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതില്‍ സംസ്ഥാനം വിജയിച്ചുവെന്ന് സംസ്ഥാന ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍. സംസ്ഥാനത്തെ കൊവിഡ് പരിശോധന വര്‍ധിച്ചതായും ഇപ്പോഴത് ഇരട്ടിയായതായും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ കൊവിഡ് മരണനിരക്ക് ഇപ്പോള്‍ 0.5 ശതമാനമാണെന്നും അദ്ദേഹം പറഞ്ഞു.

പുതുതായി 2,914 പേര്‍ക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്. 1,715 പേര്‍ രോഗമുക്തരായി. 13 പേര്‍ മരിച്ചു. കഴിഞ്ഞ ആഴ്ചയേക്കാള്‍ കൂടുതല്‍ പരിശോധനകളാണ് ഈ ആഴചയില്‍ നടന്നത്. കഴിഞ്ഞ ആഴ്ചയിലെ പരിശോധന 15,000-16,000 ആയിരുന്നെങ്കില്‍ ഇപ്പോഴത് 37,000 ആയി മാറി. ഡല്‍ഹിയില്‍ കൊവിഡ് ബാധിതര്‍ക്കു വേണ്ടി മാറ്റിവച്ച 70 ശതമാനം കിടക്കകളും ഇപ്പോഴും ഒഴിഞ്ഞു കിടക്കുകയാണ്. 30 ശതമാനം മാത്രമേ ഉപയോഗിക്കേണ്ടിവന്നിട്ടുള്ളൂ- -ജെയിന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Tags:    

Similar News