കണ്ണൂര്‍: കൊവിഡ് 19 മഹാമാരിയുടെ രണ്ടാം വരവ് നിലവിലുള്ള സംവിധാനങ്ങള്‍ താളംതെറ്റിച്ചു മുന്നേറുമ്പോള്‍ കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള വളണ്ടിയര്‍ ടീമിനെ സജ്ജമാക്കി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കണ്ണൂര്‍ ജില്ലാ കമ്മിറ്റി.
വളണ്ടിയര്‍ ടീമിന്റെ സേവനം ഉറപ്പ് നല്‍കിക്കൊണ്ടുള്ള പോപുലര്‍ ഫ്രണ്ട് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എ പി മഹ്‌മൂദിന്റെ കത്ത് കണ്ണൂര്‍ ഡെപ്യൂട്ടി കളക്ടര്‍ക്കും (ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്), കണ്ണൂര്‍ ജില്ലാ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. രേഖക്കും നല്‍കി. പോപുലര്‍ ഫ്രണ്ട് കണ്ണൂര്‍ ഡിവിഷന്‍ പ്രസിഡന്റ് മുസഫിര്‍, ജില്ലാ കമ്മിറ്റി അംഗം ഫവാസ് കെ പങ്കെടുത്തു.