കൊവിഡ്: മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 12,608 പുതിയ കേസുകള്‍; 364 മരണം

Update: 2020-08-15 04:25 GMT

മുംബൈ: മഹാരാഷ്ട്രയില്‍ ഇന്ന് 12,608 പുതിയ കൊവിഡ് കേസുകളും 364 മരണങ്ങളും റിപോര്‍ട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 5,72,734 ആയി. 19,427 പേര്‍ക്കാണ് ഇതുവരെ ജീവന്‍ നഷ്ടമായത്. 10,484 പേര്‍ മഹാരാഷ്ട്രയില്‍ ഇന്ന് രോഗമുക്തി നേടി ആശുപത്രിവിട്ടു. ഇതോടെ ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 4,01,442 ആയി. 1,51,555 സജീവ കേസുകളാണുള്ളത്. കൊവിഡ് കേസുകള്‍ ഉയര്‍ന്ന തോതിലുള്ള മുംബൈ നഗരത്തില്‍ മാത്രം 979 പുതിയ കേസുകളും 47 മരണങ്ങളും റിപോര്‍ട്ട് ചെയ്തു. 1,28,550 പേര്‍ക്കാണ് ഇതുവരെ നഗരത്തില്‍ കൊവിഡ് സ്ഥിരീകരിച്ചത്. 7,035 മരണങ്ങളും റിപോര്‍ട്ട് ചെയ്തു.


Tags:    

Similar News