ഒമാനില്‍ പുതുതായി 398 പേര്‍ക്ക് കൊവിഡ്; 11 മരണം

കഴിഞ്ഞ രണ്ട് ദിവസമായി രാജ്യത്ത് അണുബാധ വര്‍ദ്ധിച്ചുവെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

Update: 2020-09-10 12:33 GMT

മസ്‌കത്ത്: ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 398 പേര്‍ക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. 11 മരണം റിപോര്‍ട്ട് ചെയ്തു. ഇതോടെ ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 762 ആയി. ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 88,337 ആയി. 210 പേര്‍ക്ക് കൂടി രോഗം ഭേദമായി. ആകെ രോഗമുക്തരായവരുടെ എണ്ണം 83325 ആയി. 94.32 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. കഴിഞ്ഞ രണ്ട് ദിവസമായി രാജ്യത്ത് അണുബാധ വര്‍ദ്ധിച്ചുവെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

അതേസമയം ഒമാനില്‍ ഒക്ടോബര്‍ 1 മുതല്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പറന്നുതുടങ്ങും. കൃത്യമായ സുരക്ഷ പ്രോട്ടോക്കോളുകള്‍ ഉറപ്പു വരുത്തിക്കൊണ്ടാകും വിമാന സര്‍വീസുകള്‍ പുനരാംഭിക്കുക







Tags: