കൊവിഡ്: ഒമാനില്‍ 1,010 പുതിയ കേസുകള്‍: ഏഴ് മരണം

പുതുതായി റിപോര്‍ട്ട് ചെയ്യപ്പെട്ട കേസുകളില്‍ 776 പേര്‍ ഒമാനികളും 234 പേര്‍ വിദേശികളുമാണ്.

Update: 2020-06-30 13:12 GMT

മസ്‌കത്ത്: ഒമാനില്‍ 24 മണിക്കൂറിനിടെ ആയിരത്തിലധികം പുതിയ കൊവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്തു. ഇന്ന് മാത്രം 1,010 പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ രോഗ ബാധിതരുടെ എണ്ണം 40, 070 ആയി ഉയര്‍ന്നു. പുതുതായി റിപോര്‍ട്ട് ചെയ്യപ്പെട്ട കേസുകളില്‍ 776 പേര്‍ ഒമാനികളും 234 പേര്‍ വിദേശികളുമാണ്. ഇന്നലത്തെ കേസുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 100 കേസുകളുടെ വര്‍ദ്ധനവാണ് കാണിക്കുന്നുന്നത്.

അതേസമയം രാജ്യത്ത് ഏഴ് പുതിയ മരണങ്ങളും റിപോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 176 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ആകെ 3,121 പേര്‍ക്കാണ് സാംപിള്‍ പരീക്ഷിച്ചത്. നിലവില്‍ 1,003 രോഗികള്‍ സുഖം പ്രാപിച്ചു. ഇതുവരെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 23,425 ആണ്.





Tags:    

Similar News