ഒമാനില്‍ പുതുതായി 930 പേര്‍ക്ക് കൂടി കൊവിഡ്

Update: 2020-06-06 13:28 GMT

മസ്‌കത്ത്: ഒമാനില്‍ കൊവിഡ് ബാധിതരുടെ എണ്ണം 16,000 കടന്നു. രാജ്യത്ത് ഇന്ന് മാത്രം 930 കൊവിഡ് കേസുകളാണ് റിപോര്‍ട്ട് ചെയ്യപെട്ടിട്ടുള്ളത്. ഇതില്‍ 239 സ്വദേശികളും 691 പേര്‍ വിദേശികളുമാണ്. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 16016ലെത്തി. 3451 പേര്‍ സുഖം പ്രാപിച്ചതായും ഒമാന്‍ ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. 67 രോഗികള്‍ക്ക് തീവ്രപരിചരണ ചികില്‍സ ലഭിക്കുന്നുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത 2,463 കൊറോണ വൈറസ് പരിശോധനകളാണ് നടത്തിയിട്ടുള്ളത്.

പുതിയ രോഗികളില്‍ 757 പേരും മസ്‌കത്ത് ഗവര്‍ണറേറ്റില്‍ നിന്നുള്ളവരാണ്. ഇതോടെ മസ്‌കത്ത് ഗവര്‍ണറേറ്റിലെ കൊവിഡ് ബാധിതരുടെ എണ്ണം 12195 ആയി. 1958 പേരാണ് ഇവിടെ രോഗമുക്തരായത്. കൊവിഡ് വ്യാപനത്തെ തടയുന്നതിനായി സമ്മേളനങ്ങള്‍ നിരോധിക്കും. ഇന്ന് മുതല്‍ പഴം-പച്ചക്കറി വിപണി പൂര്‍ണ്ണമായും അടച്ചിടും. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചുപൂട്ടല്‍ പ്രാബല്യത്തില്‍ ഉണ്ടാവുമെന്ന് അധികൃതര്‍ അറിയിച്ചു.



Similar News