കൊവിഡ് 19: മൂക്കിലൂടെ നല്‍കാവുന്ന വാക്‌സിന് അനുമതി

Update: 2022-09-06 10:36 GMT

ന്യൂഡല്‍ഹി: കൊവിഡ് 19 പ്രതിരോധത്തിന് ഉപയോഗിക്കാവുന്ന ഇന്‍ട്രാ നാസല്‍ വാക്‌സിന് ഡിസിജിഐ (ഡ്രഗസ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യ) അനുമതി നല്‍കി. മൂക്കിലൂടെ നല്‍കാവുന്ന വാക്‌സിനാണ് നാസല്‍ വാക്‌സിന്‍. സിറിഞ്ചുകളില്ലാത്തതുകൊണ്ട് ചെലവ് ഗണ്യമായി കുറയ്ക്കാന്‍ കഴിയും.

രാജ്യത്ത് ഇത് വലിയ കുതിച്ചുചാട്ടമാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ അഭിപ്രായപ്പെട്ടു.

ഭാരത് ബയോടെക്കാണ് ഇന്‍ട്രാനാസല്‍ വാക്‌സിന്‍ വികസിപ്പിച്ചത്.

കൊവിഡ് വ്യാപനത്തിനെതിരേയുള്ള പോരാട്ടത്തെ ഇത് ശക്തിപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. 

Tags: