കൊവിഡ് 19: മലപ്പുറം ജില്ലയില്‍ 728 പേര്‍ക്ക് രോഗമുക്തി; 503 പേര്‍ക്ക് രോഗബാധ

Update: 2021-02-08 15:38 GMT

മലപ്പുറം: ജില്ലയില്‍ 728 പേര്‍ കൊവിഡ് രോഗമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന അറിയിച്ചു. ഇതോടെ ജില്ലയില്‍ രോഗമുക്തരായവരുടെ എണ്ണം 1,05,576 ആയി. അതേസമയം 503 പേര്‍ക്കാണ് ജില്ലയില്‍ ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ 476 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും 24 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗബാധയുണ്ടായത്. കൂടാതെ വിദേശരാജ്യത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ജില്ലയില്‍ നിലവില്‍ 22,912 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 3,601 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 252 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 119 പേരും 85 പേര്‍ കൊവിഡ് സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതുവരെ 544 പേരാണ് കൊവിഡ് ബാധിതരായി ജില്ലയില്‍ മരിച്ചത്.

രോഗബാധിതര്‍

എ.ആര്‍ നഗര്‍ 05

ആലങ്കോട് 02

ആലിപ്പറമ്പ് 01

അമരമ്പലം 01

ആനക്കയം 01

അരീക്കോട് 09

ആതവനാട് 01

ഊരകം 03

ചാലിയാര്‍ 05

ചീക്കോട് 03

ചെറുകാവ് 03

ചോക്കാട് 05

ചുങ്കത്തറ 06

എടക്കര 08

എടപ്പാള്‍ 09

എടരിക്കോട് 03

എടയൂര്‍ 03

ഏലംകുളം 02

ഇരിമ്പിളിയം 07

കാളികാവ് 05

കല്‍പകഞ്ചേരി 03

കണ്ണമംഗലം 07

കരുളായി 01

കരുവാരക്കുണ്ട് 02

കാവനൂര്‍ 02

കീഴുപറമ്പ 05

കൊണ്ടോട്ടി 06

കൂട്ടിലങ്ങാടി 04

കോട്ടക്കല്‍ 06

കുറ്റിപ്പുറം 06

കുഴിമണ്ണ 02

മലപ്പുറം 18

മമ്പാട് 05

മഞ്ചേരി 10

മങ്കട 02

മാറഞ്ചേരി 156

മൂന്നിയൂര്‍ 02

മൂര്‍ക്കനാട് 01

മൊറയൂര്‍ 02

മുതുവല്ലൂര്‍ 06

നിലമ്പൂര്‍ 09

നിറമരുതൂര്‍ 02

പള്ളിക്കല്‍ 01

പറപ്പൂര്‍ 01

പെരിന്തല്‍മണ്ണ 04

പെരുമ്പടപ്പ് 76

പൂക്കോട്ടൂര്‍ 01

പോരൂര്‍ 01

പോത്തുകല്ല് 02

പുളിക്കല്‍ 01

പുല്‍പ്പറ്റ 03

പുറത്തൂര്‍ 03

പുഴക്കാട്ടിരി 07

താനാളൂര്‍ 01

താനൂര്‍ 01

തവനൂര്‍ 01

താഴെക്കോട് 01

തിരുനാവായ 01

തിരുവാലി 01

തൃക്കലങ്ങോട് 07

തിരൂര്‍ 01

തിരൂരങ്ങാടി 06

ഊര്‍ങ്ങാട്ടിരി 05

വളാഞ്ചേരി 02

വളവന്നൂര്‍ 05

വള്ളിക്കുന്ന് 03

വട്ടംകുളം 01

വാഴക്കാട് 06

വാഴയൂര്‍ 10

വഴിക്കടവ് 01

വെളിയങ്കോട് 04

വേങ്ങര 05

വണ്ടൂര്‍ 01