കൊവിഡ്: മഹാരാഷ്ട്രയില്‍ ഇന്ന് 17,066 രോഗബാധിതര്‍; 257 മരണം; കര്‍ണാടകയില്‍ 8,244 കേസുകള്‍

Update: 2020-09-14 18:02 GMT

മുംബൈ: മഹാരാഷ്ട്രയില്‍ പുതുതായി 17,066 കൊവിഡ് കേസുകളും 257 മരണങ്ങളും റിപോര്‍ട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 10,77,374 ആയി ഉയര്‍ന്നു. 2,91,256 സജീവ കേസുകളാണ് സംസ്ഥാനത്തുള്ളത്. 7,55,850 രോഗമുക്തി നേടുകയും ചെയ്തു. മുംബൈയില്‍ ഇന്ന് 2,256 പുതിയ കൊവിഡ് കേസുകളും 31 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മുംബൈയിലെ കൊവിഡ് കേസുകളുടെ എണ്ണം 1,71,949 ആയി. 8,178 മരണങ്ങളാണ് മുംബൈയില്‍ ഇതുവരെ റിപോര്‍ട്ട് ചെയ്തത്.

കര്‍ണാടകയില്‍ ഇന്ന് പുതുതായി 8,244 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 8,865പേര്‍ രോഗമുക്തരായി. 119പേര്‍ മരിച്ചു. 4,67,689പേര്‍ക്കാണ് കര്‍ണാടകയില്‍ ആകെ രോഗം സ്ഥിരീകരിച്ചത്. 3,61,823പേര്‍ രോഗമുക്തരായി. 7,384 പേര്‍ മരിച്ചു.

2,966 കേസുകള്‍ ബെംഗളൂരു നഗരങ്ങളില്‍ നിന്ന് മാത്രം റിപോര്‍ട്ട് ചെയ്തു. റിപോര്‍ട്ട് ചെയ്യപ്പെട്ട ആകെ 119 മരണങ്ങളില്‍ 37 പേര്‍ ബെംഗളൂരുവില്‍ നിന്നുള്ളവരാണ്. മൈസുരു (12), ധാര്‍വാഡ് (9), ബല്ലാരി (7), തുമകുരു (6), ദക്ഷിണ കന്നഡ, ശിവമോഗ (5), ബെലഗവി (4), ബാഗല്‍കോട്ട, ചിക്കമഗളൂരു, കലബുരഗി, കോപ്പല്‍, റൈച്ചൂര്‍ (3), ബിദാര്‍, ചാമരാജനഗര, ചിക്കബല്ലപുര, ഗഡാഗ്, ഹവേരി, ഉത്തര കന്നഡ, വിജയപുര, ബെംഗളൂരു ഗ്രാമീണ, ഹസ്സന്‍, കൊടഗു, മാണ്ഡ്യ, രാമനഗര (1) എന്നിങ്ങനയാണ്. ബെംഗളൂരു 2,966, മൈസൂരു 677, ദക്ഷിണ കന്നഡ 413, ദാവന്‍ഗെരെ 325, ഹസ്സന്‍ 295, ബെംഗളൂരു റൂറല്‍ 275, ബല്ലാരി 264 എന്നിങ്ങനെയാണ് പുതിയ കൊവിഡ് കേസുകള്‍. ഇതുവരെ 38,46,937 സാംപിളുകള്‍ പരീക്ഷിച്ചു.