കൊവിഡ് 19: കുവൈത്തില്‍ രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നു

ഇന്നലെ വൈറസ് സ്ഥിരീകരിക്കപ്പെട്ട 79 പേരടക്കം ആകെ രോഗ ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം ഇതോടെ 442 ആയി.

Update: 2020-04-08 19:28 GMT

കുവൈത്ത് സിറ്റി: കുവൈത്തില്‍ 79 ഇന്ത്യക്കാര്‍ അടക്കം ഇന്നലെ 112 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്നലെ വൈറസ് സ്ഥിരീകരിക്കപ്പെട്ട 79 പേരടക്കം ആകെ രോഗ ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം ഇതോടെ 442 ആയി.

ഇന്നലെ രോഗം സ്ഥിരീകരിച്ച ഇന്ത്യക്കാരില്‍ 77 പേര്‍ക്ക് രോഗം സ്ഥിരീകരിക്കപ്പെട്ടവരുമായുള്ള സമ്പര്‍ക്കം വഴിയാണ് രോഗബാധയേറ്റത്. ഏഴ് പേരുടെ രോഗ ബാധയുടെ ഉറവിടം കണ്ടെത്താനായിട്ടില്ല. ഇവരില്‍ രണ്ട് ഇന്ത്യക്കാരും ഉള്‍പ്പെടും. കുവൈത്ത്-2, ഈജിപ്ത്-10, ബംഗ്ലാദേശ്-10, ഇറാന്‍-1, പാക്‌സ്താന്‍-5, ഫിലിപ്പീന്‍സ്, ജോര്‍ദാന്‍, സിറിയ, നേപാള്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.

രാജ്യത്ത് രോഗ ബാധയേറ്റവരുടെ എണ്ണം ഇതോടെ 855 ആയി. 6 പേര്‍ ഇന്നലെ രോഗ വിമുക്തി നേടിയതായി ആരോഗ്യമന്ത്രി ബാസില്‍ അല്‍ സബാഹ് വ്യക്തമാക്കി. ഇതോടെ ആകെ രോഗ വിമുക്തി നേടിയവരുടെ എണ്ണം 111 ആയി. 743 പേരാണ് ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്.21 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്. ഇവരില്‍ ഏഴ് പേരുടെ നില അതീവ ഗുരുതരമായി തുടരുന്നുവെന്ന് ആരോഗ്യമന്ത്രാലയ വക്താവ് അബ്ദുല്ല അല്‍ സനദ് വ്യക്തമാക്കി. 

Similar News